CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 39 Seconds Ago
Breaking Now

ലോകത്തെ പിടിച്ചുലച്ച് കോവിഡ് ; 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കയില്‍ രോഗികള്‍ 33 ലക്ഷത്തിലേക്ക് അടുക്കുന്നു

ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി ഉയര്‍ന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരില്‍ 58,898 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ രോഗികള്‍ 33 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,291,786 പേര്‍ക്കാണ്. പുതുതായി 71,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,671 ആയി വര്‍ധിച്ചു. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1300 ഓളം പേര്‍ മരിച്ചു. 45000 ത്തിലേറേ പേര്‍ക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. ബ്രസീലില്‍ ആകെ രോ?ഗബാധിതരുടെ എണ്ണം 18, 04,338 ആയി. രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു.

റഷ്യയില്‍ രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,19,646 ആയി വര്‍ധിച്ചു. മെക്‌സിക്കോയിലും സ്ഥിതി ഗുരുതരമാണ്. പുതുതായി 6,891പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളിടെ എണ്ണം 2, 89,174 ആയി. 665 പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണം 34,191ആയി ഉയര്‍ന്നു. ലോകത്തുടനീളം 73,19,442 പേര്‍ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.