CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 55 Seconds Ago
Breaking Now

ലഡാക്കില്‍ നിന്ന് കണ്ണെടുക്കാതെ ഇന്ത്യന്‍ സൈന്യം; ശൈത്യകാലത്തിന് ഒരുങ്ങാന്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നു; ഇനിയൊരു ഏപ്രില്‍ ആവര്‍ത്തിക്കരുത്

ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയ്ക്ക് തുല്യമായ സൈനീക ശക്തി പ്രകടമാക്കി കഴിഞ്ഞു

ലഡാക്ക് മേഖലയിലെ 1597 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍  (എല്‍എസി) പഴയസ്ഥിതി പുനഃസ്ഥാപിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രീതിയില്‍ അപകടം മണത്ത് ഇന്ത്യ. ചൈനീസ് സൈന്യത്തിന്റെ വേഗതക്കുറവ് പിന്നില്‍ നിന്ന് കുത്താനുള്ള മറ്റൊരു ശ്രമമായി കണക്കാക്കുന്ന ഇന്ത്യന്‍ സൈന്യം വരാനിരിക്കുന്ന സുദീര്‍ഘമായ ശൈത്യകാലത്തിനായി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

2020 ഏപ്രില്‍ മാസത്തിലെ സ്ഥിതി അടുത്ത വര്‍ഷവും ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനാണ് ഇന്ത്യന്‍ സൈന്യം മുന്‍കൂര്‍ നീങ്ങുന്നത്. യുഎസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികളിലുള്ള പ്രതിരോഷ അറ്റാഷെകളോട് ചൂടുള്ള വസ്ത്രങ്ങളും, മഞ്ഞിന് പറ്റിയ ടെന്റുകളും നിര്‍മ്മിക്കുന്ന കമ്പനികളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര ആവശ്യം വന്നാല്‍ വാങ്ങാനുള്ള സജ്ജീകരണങ്ങളാണ് സൈന്യം ഒരുക്കുന്നത്. 

ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയ്ക്ക് തുല്യമായ സൈനീക ശക്തി പ്രകടമാക്കി കഴിഞ്ഞു. എന്നിരുന്നാലും 35000 സൈനികരെ ഇവിടെ സജ്ജമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ കമ്മാന്‍ഡര്‍മാര്‍ തള്ളുകയാണ്. അടുത്ത വര്‍ഷം ചൈനീസ് സൈന്യം വീണ്ടുമൊരു മുന്നേറ്റം നടത്തുന്നത് തടയാന്‍ സൈനികരെ ചില പോസ്റ്റുകളില്‍ നിയോഗിക്കേണ്ടി വരുമെന്ന് സൈനിക കമ്മാന്‍ഡര്‍മാര്‍ പറയുന്നു. 

നിലവില്‍ പിന്‍മാറി നില്‍ക്കുന്ന മേഖലകളിലേക്ക് ശൈത്യകാലം പുരോഗമിക്കുന്ന സമയത്ത് മുന്നേറാന്‍ ചൈനീസ് സൈന്യം ശ്രമിച്ചേക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ സൈന്യം അനുയോജ്യമായ തയ്യാറെടുപ്പ് നടത്തുന്നത്. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യയുടെ അവിശ്വാസം നേടിയതോടെയാണ് ഇന്ത്യന്‍ സൈന്യം ജാഗ്രത ഉറപ്പാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.