CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 47 Seconds Ago
Breaking Now

തടാകക്കരയില്‍ 13 സേനാ ബോട്ടുകള്‍, 40 ഓളം ടെന്റുകള്‍ ; ചൈനയുടെ സേന അതിര്‍ത്തിയില്‍ പിന്മാറിയിട്ടില്ല ; കള്ളങ്ങള്‍ പൊളിയുന്നു

അതിര്‍ത്തിയില്‍ ഭൂരിഭാഗം സ്ഥലത്തും പിന്മാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത് കള്ളമാണെന്ന് തെളിയുകയാണ്.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടകാത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യം പുറത്ത്. ചൈനീസ് സേന കടന്നുകയറിയ 5,6 മലനിരകളുടെ (ഫിംഗര്‍ 5,6) ഭാഗത്തുള്ള തടാകക്കരയില്‍ 13 സേനാ ബോട്ടുകളാണ് കഴിഞ്ഞ ദിവസത്തെ ദൃശ്യത്തില്‍ കാണപ്പെട്ടത്. ഒരു ബോട്ടില്‍ പത്തു സൈനീകരെ എത്തിക്കാനാകും. ഇവരെ താമസിപ്പിക്കാന്‍ നാല്‍പതോളം ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ പ്രതിരോധം ഒരുക്കി ഇന്ത്യന്‍ സേന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശമാണിത്.

അതിര്‍ത്തിയില്‍ ഭൂരിഭാഗം സ്ഥലത്തും പിന്മാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത് കള്ളമാണെന്ന് തെളിയുകയാണ്. ശൈത്യകാലത്തും പ്രദേശത്ത് തുടരാനുള്ള നീക്കമാണ് ചൈനയുടേത്. ഇന്ത്യയുടെ എട്ടുകിലോമീറ്ററാണ് ചൈന കടന്നുകയറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.