CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 49 Seconds Ago
Breaking Now

എന്റെ സീനുകളിലെ 80 ശതമാനവും കങ്കണ വെട്ടിമാറ്റി ; മണികര്‍ണികയെ കുറിച്ച് സോനു സൂദ്

നടി കങ്കണ റണൗത്ത് നായികയായെത്തിയ ചിത്രമായിരുന്നു മണികര്‍ണിക. ഝാന്‍സി റാണിയുടെ ജീവിത കഥ പറഞ്ഞ ചിത്രം റിലീസിനു പിന്നാലെ നിരവധി വിവാദങ്ങളിലാണ് അകപ്പെട്ടിരുന്നത്. ചിത്രത്തിന്റെ പകുതിയോളം ഷൂട്ടിംഗ് ചെയ്തതിനു പിന്നാലെ സംവിധായകന്‍ കൃഷ് ചിത്രത്തില്‍ നിന്നും പുറത്തു പോയിരുന്നു. ഒപ്പം ചിത്രത്തിലെ നായകനെ അവതരിപ്പിച്ചിരുന്ന നടന്‍ സോനു സൂദും പുറത്തായി.

കങ്കണ റണൗത്ത് തന്നെയായിരുന്നു പിന്നീട് ചിത്രം മാറ്റങ്ങള്‍ വരുത്തി സംവിധാനം ചെയ്ത് പൂര്‍ത്തിയാക്കിയത്. കങ്കണയുടെ അനാവശ്യ ഇടപെടല്‍ മൂലമാണ് താന്‍ ചിത്രത്തില്‍ നിന്നും പുറത്തായതെന്ന് നേരത്തെ കൃഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ ചിത്രത്തില്‍ നിന്നും പുറത്തു പോവാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ സോനു സൂദ്.

കൃഷ് തന്നെ വെച്ച് ചിത്രീകരിച്ച ഭാഗങ്ങളെല്ലാം കങ്കണ സംവിധാനം ഏറ്റെടുത്തപ്പോള്‍ എടുത്തു കളഞ്ഞെന്നാണ് സോനു സൂദ് പറയുന്നത്.

കുറേ വര്‍ഷങ്ങളായി കങ്കണ എന്റെ സുഹൃത്താണ്. എനിക്കവരെ വിഷമിപ്പിക്കാന്‍ താല്‍പര്യമില്ല. എന്നാലും അതേക്കുറിച്ച് പറയുകയാണെങ്കില്‍, മണികര്‍ണികയുടെ വലിയൊരു ഭാഗവും ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു. പിന്നീട് വീണ്ടും ചിത്രീകരണം തുടങ്ങാനായോ എന്ന് ചോദിച്ചപ്പോഴാണ് താന്‍ ഇനി ആ പ്രൊജക്ടിന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ മെയില്‍ അയക്കുന്നത്,' സോനു സൂദ് പറഞ്ഞു.

കങ്കണയോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ സിനിമ താനാണ് സംവിധാനം ചെയ്യുന്നതെന്നാണ് നടി പറഞ്ഞതെന്നും സോനു സൂദ് പറഞ്ഞു.

' സിനിമ സംവിധാനം ചെയ്യുകയാണെന്നും തന്നെ പിന്തുണയ്ക്കണമെന്നും കങ്കണ പറഞ്ഞു. ഞാന്‍ ഓകെ എന്നു പറഞ്ഞു. എന്നാല്‍ കൃഷിനെ സെറ്റിലേക്ക് തിരികെ കൊണ്ടു വരേണ്ടതുണ്ട്, കാരണം ഈ സിനിമയ്ക്കായി അദ്ദേഹം വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ അവര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് എന്റെ ഷൂട്ടു ചെയ്തു വെച്ച റഷുകള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. എന്റെ 80 ശതമാനത്തോളം സീനുകള്‍ വെട്ടിമാറ്റയതായാണ് ഞാന്‍ കണ്ടത്. ഞാന്‍ ഇതേ പറ്റി കങ്കണയോട് സംസാരിച്ചു. സിനിമയില്‍ മാറ്റം വരുത്തുന്നതായി അവര്‍ തുറന്നു പറഞ്ഞു. സുഹൃത്താണെങ്കിലും ഇതിനോട് തനിക്ക് താല്‍പര്യമില്ലെന്നും സിനിമയില്‍ നിന്നും പുറത്തുപോവുകയാണെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഈ സിനിമയ്ക്ക് വേണ്ടി നാലു മാസം നല്‍കിയിരുന്നു. കുറച്ചു പ്രൊജക്ടുകള്‍ ഉപേക്ഷിരുന്നു. എനിക്ക് ഒരുപാട് സങ്കടം തോന്നി പക്ഷെ ഒന്നും പറഞ്ഞില്ല,' സോനു സൂദ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.