കോവിഡ് ലോകത്താകെ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിജീവനത്തിനായി പൊരുതാന്‍ ഓരോരുത്തരും ശ്രമം തുടരുകയാണ്. യുകെ മലയാളികള്‍ക്ക് ഓണാഘോഷം ഒരു വര്‍ഷം മുഴുവനുമുള്ള ആഘോഷത്തിന്റെ പ്രതീക്ഷ കൂടിയാണ്. അതിനാല്‍ തന്നെയാണ് ഇക്കുറിയും വിവിധ അസോസിയേഷനുകള്‍ ഓണം കഴിയും പോലെ ആഘോഷിക്കാന്‍ തീരുമാനിച്ചത്.
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ വിര്‍ച്ച്വല്‍ ഓണാഘോഷംഅംഗങ്ങള്‍ക്ക് വേറിട്ട അനുഭവമായി . ഓണാഘോഷങ്ങളുടെ തുടക്കമായി തിരുവോണനാളില്‍ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ അംഗ അസോസിയേഷനുകളിലെ കമ്മററിയംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാവേലി മന്നനെ വരവേല്‍ക്കുന്ന ഒരു ഹൃസ്വ വീഡിയോയും ബ്രിസ്‌ക്ക പുറത്തിറക്കിയിരുന്നു.ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ബ്രിസ്‌ക്കയുടെ അംഗ അസോസിയേഷനുകളിലെ കലാകാരന്‍മാരുടെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കലാസന്ധ്യയാണ് ബ്രിസ്‌ക്ക അണിയിച്ചൊരുക്കിയത്.എല്ലാ വര്‍ഷവും പൂവും,പൂവൊലിയും. ഓണപ്പാട്ടും കലാപരിപാടികളും മററും ഒരുക്കി ഓണത്തപ്പനെ വരവേറ്റിരുന്ന ബ്രിസ്‌റേറാള്‍ മലയാളികള്‍ക്ക് ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നല്ലനിമിഷങ്ങളയിരുന്നു വിര്‍ച്ച്വല്‍ ഓണഘോഷത്തിലൂടെ ലഭിച്ചത്. ജീ.സി.എസ്.ഇ പരീക്ഷയില്‍ അഭിമാന വിജയം നേടിയ എയ്മിറോസ് കോയിക്കരയെയും,എ ലെവല്‍ പരീക്ഷയില്‍ അഭിമാന വിജയം നേടിയ അലോന്‍സോ കല്ലറച്ചുള്ളിയെയും അവാര്‍ഡു നല്‍കി അസോസിയേഷന്‍ അഭിനന്ദിച്ചു. ഈ വര്‍ഷത്തെ വിര്‍ച്ച്വല്‍ ഓണാഘോഷ പരിപാടി വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ബ്രിസ്‌ക്കാഎക്‌സിക്യുട്ടീവിന്റെ നന്ദി അറിയിക്കുന്നു. പരിപാടികള്‍ കാണാം..