CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 57 Seconds Ago
Breaking Now

കൊടുങ്കാറ്റ് തകര്‍ത്തപ്പോള്‍ ജനങ്ങള്‍ക്ക് സഹായവുമായി കിം ; 25000 വീടുകള്‍ ഒരുക്കും ; ഏകാധിപതിയ്ക്കിപ്പോള്‍ കരുതലിന്റെ മുഖമോ ?

2300 വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 25000 വീടുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ജനത്തിന് കൈമാറുമെന്നുമാണ് പ്രഖ്യാപനം.

പൊതു ജനത്തോട് മാപ്പു പറഞ്ഞതിന് പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് മാറ്റം. പ്രതിസന്ധി സമയത്ത് ജനത്തിനൊപ്പം പൂര്‍ണതോതില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കണ്ണീരോടെ സമ്മതിച്ചിരുന്നു. ടൈഫൂണ്‍ കൊടുങ്കാറ്റ് നാശം വിതച്ച ജനതയ്ക്ക് പുത്തന്‍ വീടുകളാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പണി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അദ്ദേഹമെത്തുന്ന വീഡിയോകളും പുറത്തുവന്നു.

2300 വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 25000 വീടുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ജനത്തിന് കൈമാറുമെന്നുമാണ് പ്രഖ്യാപനം. സൈന്യമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.

ഉത്തര കൊറിയയുടെ സൈനീക പരേഡില്‍ കണ്ണീരോടെ കിം മാപ്പു പറയുന്നത് വാര്‍ത്തയായിരുന്നു. ഇമേജ് മാറ്റാനുള്ള ശ്രമത്തിലാണ് കിമ്മെന്നും വാര്‍ത്തകളുണ്ട്.

നമ്മുടെ ജനങ്ങള്‍ ആകാശത്തോളം ഉയരത്തിലും സമുദ്രത്തോളം താഴ്ചയിലും എന്നില്‍ വിശ്വാസം പുലര്‍ത്തിയിരുന്നു. പക്ഷെ എനിക്ക് അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാനായില്ല. ഖേദിക്കുന്നു,, കിം കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെയാണ്.




കൂടുതല്‍വാര്‍ത്തകള്‍.