CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 54 Seconds Ago
Breaking Now

ബാറുടമകള്‍ 27.79 കോടി പിരിച്ചുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ് ; ചെന്നിത്തലയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു

ബാര്‍ ഉടമകള്‍ പണം പിരിക്കുമ്പോള്‍ വി സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.

ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ബിജു രമേശ് പുറത്ത് വിട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി. 

ബാറുടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ ബാര്‍ ഉടമകള്‍ പണം പിരിക്കുമ്പോള്‍ വി സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.

മുന്‍ മന്ത്രി കെ ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിന് വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയമുണ്ടെന്നും ബിജു രമേശിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നുമായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.