CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 18 Minutes Ago
Breaking Now

'ഞാന്‍ തോല്‍ക്കാന്‍ യാതൊരു സാധ്യതയുമില്ല'; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതി തീരാതെ ട്രംപ്; ബൈഡന്റെ വിജയം അട്ടിമറിക്കണമെന്ന് സുപ്രീംകോടതിയുടെ കാലുപിടിച്ച് പ്രസിഡന്റ്?

ബുധനാഴ്ച ബൈഡന്റെ വോട്ട് 81 മില്ല്യണ്‍ എത്തുകയും ലീഡ് 6 മില്ല്യണിലേക്ക് ഉയരുകയും, ഇലക്ടറല്‍ കോളേജ് വിജയം 232ന് എതിരെ 306 എന്ന നിലയിലുമാണ്

പ്രസിഡന്റ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതി പറയാനായി 46 മിനിറ്റ് നീളമുള്ള ട്രംപിന്റെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ജോ ബൈഡന്‍ വിജയിച്ച തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വെച്ചു. വാര്‍ത്താ ലേഖകരോ, സദസ്സോ ഇല്ലാതെ വൈറ്റ് ഹൗസില്‍ നിന്നും ക്യാമറകളെ മാത്രം അഭിമുഖീകരിച്ചാണ് ട്രംപ് തന്റെ പരാതികള്‍ ആവര്‍ത്തിച്ചത്. 

ഡൊണാള്‍ഡ് ട്രംപ് മുന്‍പ് മുന്നോട്ട് വെയ്ക്കുകയും, അദ്ദേഹത്തിന്റെ ലീഗല്‍ ടീം കോടതിയില്‍ തോല്‍വിയടയുകയും ചെയ്ത വാദങ്ങളാണ് ഇപ്പോഴും പ്രസിഡന്റ് മുറുകെപ്പിടിക്കുന്നത്. താന്‍ നടത്തിയതില്‍ ഏറ്റവും സുപ്രധാനമായ പ്രസംഗം എന്ന മുഖവുരയോടെയാണ് ട്രംപ് വീഡിയോ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും, ബൈഡന് തന്നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച സ്‌റ്റേറ്റുകളിലെ ഫലങ്ങള്‍ മാറ്റിമറിക്കണമെന്നും, സുപ്രീംകോടതി ഇടപെടണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്. 

മരിച്ച വ്യക്തികള്‍ വോട്ട് ചെയ്‌തെന്നും, വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായും, ജോ ബൈഡന് മുന്നേറ്റം നല്‍കിയ വലിയ നഗരങ്ങളില്‍ അഴിമതി നടന്നതായും തെളിവുകള്‍ ഇല്ലാതെ ട്രംപ് വാദം തുടരുകയാണ്. എന്നാല്‍ അറ്റോണി ജനറലും, മറ്റ് നിരവധി ജഡ്ജിമാരും ഈ വാദങ്ങള്‍ തള്ളിയിരുന്നു. 

'ഈ തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പ് തോറ്റാലും എനിക്ക് വിഷയമില്ല. പക്ഷെ മാന്യമായി നടന്ന തെരഞ്ഞെടുപ്പ് തോല്‍ക്കാനാണ് താല്‍പര്യം. ഇത് അമേരിക്കന്‍ ജനതയില്‍ നിന്ന് തട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', ട്രംപ് പരാതിപ്പെട്ടു. ബുധനാഴ്ച ബൈഡന്റെ വോട്ട് 81 മില്ല്യണ്‍ എത്തുകയും ലീഡ് 6 മില്ല്യണിലേക്ക് ഉയരുകയും, ഇലക്ടറല്‍ കോളേജ് വിജയം 232ന് എതിരെ 306 എന്ന നിലയിലുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.