CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 15 Seconds Ago
Breaking Now

കേംബ്രിഡ്ജില്‍ താമസിക്കുന്ന നിമേഷ് ദീപ്തി ദമ്പതികളുടെ പിതാവും കേരള കോണ്‍ഗ്രസ് നേതാവുമായ എം ടി ജോസഫ് അന്തരിച്ചു

കാഞ്ഞിരപ്പുഴ : കേരള കോണ്‍ഗ്രസ് ജനപക്ഷം സംസ്ഥാന വൈസ് പ്രസിഡണ്ട് എം ടി ജോസഫ് (അപ്പച്ചന്‍ മ്യാലില്‍ - 77 ) അന്തരിച്ചു. കാഞ്ഞിരപ്പുഴയുടെ രാഷ്ട്രീയ സാമൂഹിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായിരുന്ന അപ്പച്ചൻ ചേട്ടൻ.

തൃശ്ശൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ദേവാലയത്തില്‍ നാളെ വൈകീട്ട് മൂന്നു മണിക്കാണ് സംസ്‌കാര ശുശ്രൂഷ.

ഭാര്യ : ത്രേസ്യാമ , മക്കള്‍ :ഉഷ ഫ്രാന്‍സിസ്, നിമേഷ്, അനീഷ് ,  മരുമക്കള്‍: ഫ്രാന്‍സിസ്, ദീപ്തി, നിത.

നിമേഷും ദീപ്തിയും നാട്ടിലുണ്ട്. ദുഖാര്‍ത്തരായ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.