CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 51 Seconds Ago
Breaking Now

കര്‍ഷക സമരത്തെ പ്രവാസി സമൂഹവും പിന്തുണക്കണം : അപു ജോണ്‍ ജോസഫ്

ലണ്ടന്‍: കര്‍ഷകരുടെ സഹകരണ മാര്‍ക്കറ്റുകളിലേക്കു കോര്‍പറേറ്റുകള്‍ക്ക് കടന്നുകയറാനുള്ള  അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാര്‍ഷിക വിഭവങ്ങളുടെ  താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാര്‍ഷികബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കര്‍ഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കൊണ്‌ഗ്രെസ്സ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമായ ശ്രീ അപു ജോണ്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു ശ്രീ അപു ജോസഫ്.

കര്‍ഷക സമരങ്ങള്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തില്‍ ശ്രീ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് ശ്രീ അപു ജോണ്‍ ജോസെഫിനെപ്പോലെയുള്ള നേതാക്കളെ  വരുന്ന നിയമസഭാ ഇലെക്ഷനില്‍ മത്സരിപ്പിക്കുവാന്‍ തയ്യാറാകണമെന്ന് ശ്രീ ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ശ്രീ ബിജു മാത്യു ഇളംതുരുത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ പ്രവാസി കേരളാകോണ്‍ഗ്രസ് ഇംഗ്ലണ്ട് നേതാക്കളായ ശ്രീ ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍, സിജോ വള്ളിയാനിപ്പുറം,  ജോസ് പരപ്പനാട്ട് , സിബി കാവാട്ടുകുന്നേല്‍, ബീറ്റാജ് കൂനമ്പാറയില്‍ ,ജെയിംസ് അറക്കത്തോട്ടത്തില്‍, ജോയസ് ജോണ്‍,ജിസ് കാനാട്ട്, ബേബി ജോണ്‍ ,  ജെറി ഉഴുന്നാലില്‍, മെജോ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.