CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 16 Seconds Ago
Breaking Now

കെന്റില്‍ നിന്നുള്ള മാധവന്‍ പിള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് നടക്കും: ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

കെന്റ്: ജനുവരി 11 ന് കെന്റില്‍ അന്തരിച്ച മാധവന്‍ പിള്ളയുടെ (81) സംസ്‌കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിന്റ്റേഴ്‌സ് പാര്‍ക്ക് ശ്മശാനത്തില്‍ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും. 

60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയതിനുശേഷം മാധവന്‍ പിള്ളയും ശ്രീമതി വിജയമ്മ പിള്ളയും കുടുംബത്തോടൊപ്പം എഡിന്‍ബര്‍ഗ് റോഡ് ചാത്തം കെന്റില്‍  താമസിച്ചിരുന്നു

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിയാണ്.

സഹപ്രവര്‍ത്തകര്‍ക്ക് 'ജോര്‍ജ്ജ് പിള്ള' എന്നറിയപ്പെടുന്ന മാധവന്‍ പിള്ള യുകെയില്‍ എത്തിയതിനുശേഷം ബ്രിട്ടീഷ് റെയില്‍വേയില്‍ ജോലി ചെയ്യുകയും 2004 ല്‍ വിരമിക്കുകയും ചെയ്തു.

കോവിഡ് കാരണം നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു  ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതു  സമ്മേളനമുണ്ടാകില്ല. 

30 പേര്‍ മാത്രം പങ്കെടുക്കണമെന്ന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം കുടുംബത്തിന് എല്ലാവരേയും സംസ്‌കാര ചടങ്ങില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതിനാല്‍, രണ്ട് ദിവസങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട് 

ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവടെ സൂചിപ്പിച്ച തീയതികളിലും സമയത്തിലും പാര്‍ലര്‍ സന്ദര്‍ശിക്കാം.

Doves Funeral Directors, 1 Knigthrider tSreet, Maidstone, Kent, ME15 6LP on the following dates and times:

Friday 29th January 2021: From 2pm to 3pm

Tuesday 2nd February 2021: From 2pm to 3pm

കോവിഡുമായുള്ള നിലവിലെ സാഹചര്യം കാരണം ഞങ്ങളെ നേരിട്ട് സന്ദര്‍ശിക്കാന്‍ പ്രയാസമാണ്.  സംസ്‌കാരം അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി പരിമിതപെടുത്തിയിരിക്കുന്നു. അതിനാല്‍, നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ മാധവന്‍ പിള്ളയെ ഉള്‍പെടുത്തുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.