CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 12 Minutes 32 Seconds Ago
Breaking Now

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി ; സംവാദ പരിപാടികളിലും പങ്കെടുക്കും

സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. കൊല്ലം  വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ടു. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്.

പുലര്‍ച്ചെ 5.15നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ഒരു മണിക്കൂറോളം സംവദിക്കും.

ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തീരദേശ മേഖലയില്‍ സജീവമാക്കാനും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.