CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 55 Seconds Ago
Breaking Now

കര്‍ഷക സമരത്തിനെതിരെയുള്ള പ്രസംഗത്തിനിടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ കണ്ണീര്‍ ; പ്രസംഗം നിര്‍ത്തി പരാതിയ്ക്ക് പരിഹാരം കണ്ട് പ്രിയങ്ക ഗാന്ധി

പ്രിയങ്ക പ്രസംഗിക്കുന്നിതിനിടെ സ്ത്രീ മുദ്രാവാക്യം മുഴക്കി. പിന്നാലെ പ്രിയങ്ക പ്രസംഗം നിര്‍ത്തുകയായിരുന്നു.

കര്‍ഷക സമരത്തിനെതിരെയുള്ള പ്രസംഗത്തിനിടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ കണ്ണീരിലും വാക്കുകളിലും പ്രസംഗം പാതിവഴിക്ക് വെച്ച് നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമ്മയുടെ പരാതി കേള്‍ക്കുകയും ഉടനടി പരിഹാര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.

വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നതിനിടെ ഒരു സ്ത്രീ ഉച്ചത്തില്‍ മകള്‍ക്ക് നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ നിന്നുള്ളതാണ് ഈ അമ്മ. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ഭരത്പുതില്‍ വെച്ചാണ് ഇവരുടെ മകള്‍ ബലാത്സംഗത്തിനിരയായത്. പ്രിയങ്ക ഗാന്ധി പ്രസംഗത്തിനെത്തുന്നുണ്ടെന്ന് അറിഞ്ഞാണ് ഇവര്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

പ്രിയങ്ക പ്രസംഗിക്കുന്നിതിനിടെ സ്ത്രീ മുദ്രാവാക്യം മുഴക്കി. പിന്നാലെ പ്രിയങ്ക പ്രസംഗം നിര്‍ത്തുകയായിരുന്നു. ശേഷം, ഇവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. സംഭവങ്ങള്‍ കേട്ട ശേഷം ഉടന്‍തന്നെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രിയങ്ക ഫോണില്‍ വിളിക്കുകയും ബലാത്സംഗത്തിനരയായ പെണ്‍കുട്ടിക്ക് അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.