CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes Ago
Breaking Now

മദ്യലഹരിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി ; ഭര്‍ത്താവ് അറസ്റ്റില്‍

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഹഷികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. രാവിലെ എണീറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് മനസിലാക്കിയ രാജ്കുമാര്‍ ബന്ധുവീട്ടിലേക്ക് പോയി.

മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിലാണ് ഹഷിക (30) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജ് കുമാറിനെ(32) പോലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിലാണ് സംഭവം.

ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന രാജ്കുമാറിന് കോവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടമായി.തുടര്‍ന്ന് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. 

കഴിഞ്ഞ ദിവസം വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഹഷികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. രാവിലെ എണീറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് മനസിലാക്കിയ രാജ്കുമാര്‍ ബന്ധുവീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജ്കുമാര്‍ പിടിയിലായി.




കൂടുതല്‍വാര്‍ത്തകള്‍.