CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 12 Seconds Ago
Breaking Now

ബില്ല് അടയ്ക്കാനായില്ല ; ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് പോലും തുന്നിക്കെട്ടാതെ പറഞ്ഞു വിട്ടു ; വേദനയില്‍ പിടഞ്ഞ് മൂന്നുവയസുകാരിയ്ക്ക് മരണം

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൃത്യമായ ചികിത്സ നല്‍കാതെ ശസ്ത്രക്രിയ കഴിഞ്ഞ മൂന്നുവയസുകാരിയെ മരണത്തിന് വിട്ടുനല്‍കി ആശുപത്രിയുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് മൂന്നുവയസുകാരി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മൂന്നു വയസുകാരി മരിച്ചത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.

മാതാപിതാക്കള്‍ക്ക് ബില്‍ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകള്‍ തുന്നിക്കെട്ടാന്‍ ആശുപത്രി തയ്യാറായില്ലെന്നാണ് ആരോപണം. വിഷയത്തില്‍ ഇടപെട്ട യോഗി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

യുണൈറ്റഡ് മെഡിസിറ്റി എന്ന ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ചികിത്സാപിഴവുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബില്‍ തുകയായി 5 ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാത്തതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും മാതാപിതാക്കള്‍ പറയുന്നു. ആമാശയത്തില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയ കുട്ടിയെ മുറിവ് തുന്നിക്കെട്ടാതെയാണ് വിട്ടതെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

അതേസമയം, 1.2 ലക്ഷം രൂപയുടെ ബില്‍ തുകയായിട്ടും 6000 രൂപ മാത്രമേ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലേക്കു വിടുന്നതിനു മുന്‍പ് 15 ദിവസം കുട്ടി ഇവിടെ അഡ്മിറ്റ് ആയിരുന്നുവെന്നും മരിക്കുന്നതിനു മൂന്ന് ദിവസം മുന്‍പുവരെ കുട്ടി ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വാദം. ഫെബ്രുവരി 16ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അഡീഷണല്‍ എസ്പി സമര്‍ ബഹാദുര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ മൂന്നുവയസുകാരി പെണ്‍കുട്ടിയെ എസ്ആര്‍എം ആശുപത്രിയിലേക്കു റഫര്‍ ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ ആശുപത്രിയിലേക്കാണ് കുട്ടിയെ എത്തിച്ചത്. കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സ നടത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു കൊണ്ടുവന്നുവെങ്കിലും കുട്ടി മരിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദാരുണസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടിയെയും മാതാപിതാക്കളെയും വീഡിയോയില്‍ കാണാം. കുട്ടിയുട പിതാവ് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കുട്ടി വേദനയില്‍ പുളയുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. കുട്ടിയുടെ മൂക്കില്‍നിന്നു പൈപ്പ് പുറത്തേക്ക് തള്ളിനില്‍ക്കുന്നതും കാണാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.