CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 29 Seconds Ago
Breaking Now

ലോക രാജ്യങ്ങള്‍ക്കു മുമ്പില്‍ തലകുനിച്ച് ഇന്ത്യ; സ്ത്രീ പ്രാതിനിധ്യത്തിലും വിദ്യാഭ്യാസ പുരോഗതിയിലും 28 സ്ഥാനം പിന്നോട്ട് പോയി

153 അംഗ രാജ്യങ്ങളുള്ള 2020ലെ പട്ടികയില്‍ 112ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 28 സ്ഥാനം പിന്നോട്ട് പോവുകയായിരുന്നു.

ആഗോള ലിംഗ പദവി സൂചികയില്‍ (Global Gender Gap index) പിന്നാക്കം പോയി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ 112ല്‍ നിന്നും 28 സ്ഥാനം പിന്നോട്ട് പോയി 140ലാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം.

വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം പുറത്തിറക്കിയ 156 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ലിംഗ പദവി സൂചികയില്‍ 140ാമതാണ് രാജ്യം. 153 അംഗ രാജ്യങ്ങളുള്ള 2020ലെ പട്ടികയില്‍ 112ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 28 സ്ഥാനം പിന്നോട്ട് പോവുകയായിരുന്നു.

സാമ്പത്തിക മേഖലയിലെ അവസര സമത്വവും സ്ത്രീ പ്രാതിനിധ്യവും, വിദ്യഭ്യാസ പുരോഗതി, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നിങ്ങനെ നാല് വിഭാ?ഗങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ചൊവ്വാഴ്ച്ചയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം സൂചിക പുറത്തിറക്കിയത്.

രാഷ്ട്രീയ ശാക്തീകരണത്തില്‍ ഇന്ത്യ വളരെയധികം പിന്നോട്ട് പോയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 13.5 ശതമാനത്തിന്റെ ഇടിവാണ് രാഷ്ട്രീയ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായത്. 2019ല്‍ രാജ്യത്തെ വനിത മന്ത്രിമാര്‍ 23.1 ശതമാനമായിരുന്നെങ്കില്‍, 2021ല്‍ അത് കേവലം 9.1 ശതമാനമായി ചുരുങ്ങി. എന്നാല്‍ പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം 14.4 ശതമാനമായി തന്നെ തുടരുകയാണ്.

രാജ്യത്തെ തൊഴില്‍ മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിലുണ്ടായ ഇടിവും ലിംഗ പദവി സൂചികയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സാങ്കേതിക – പ്രൊഫഷണല്‍ മേഖലയിലെ വനിതാ പ്രാതിനിധ്യത്തില്‍ 29.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ആരോഗ്യ മേഖലയിലും കടുത്ത വിവേചനം രാജ്യത്തെ സ്ത്രീകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്താനും പാകിസ്താനും ശേഷം ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പട്ടികയില്‍ ഐസ്!ലാന്‍ഡ് ആണ് ഏറ്റവും തുല്യതയുള്ള രാജ്യം. ഫിന്‍ലാന്‍ഡ്, നോര്‍വേ, ന്യൂസിലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.