CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 34 Seconds Ago
Breaking Now

ബംഗാളിലെ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വി താനും ആഗ്രഹിച്ചിരുന്നില്ലെന്ന് മമത

34 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ബംഗാളില്‍ അധികാരം നേടിയത്.

പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വി താനും ആഗ്രഹിച്ചിരുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പൂജ്യത്തില്‍ എത്തിനില്‍ക്കുന്നത് കാണാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് മമത പ്രതികരിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി 294 അംഗ ബംഗാള്‍ നിയമസഭയില്‍ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.

34 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ബംഗാളില്‍ അധികാരം നേടിയത്. ബിജെപി നേടിയ സീറ്റുകള്‍ ഇടതുപക്ഷം നേടിയിരുന്നെങ്കില്‍ നന്നായേനെയെന്നും മമത പറഞ്ഞു

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ 213 സീറ്റുകളാണ് തൃണമൂലിന് ലഭിച്ചത്. ബിജെപിക്ക് 77 സീറ്റുകളാണ് ലഭിച്ചത്. മമത തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.