യുഎസിലെ ബ്രൂക്‌ലിന്‍ ഹോട്ടലില്‍ സിഖുകാരന് നേരെ കറുത്ത വര്‍ഗ്ഗക്കാരന്റെ അക്രമണം. 'എനിക്ക് നിന്നെ ഇഷ്ടമല്ലെന്നും', 'നമ്മള്‍ ഒരേ ചര്‍മ്മക്കാരല്ലെന്നും' പറഞ്ഞായിരുന്നു അക്രമം. സംഭവം വിദ്വേഷ കുറ്റകൃത്യമാണോയെന്ന് അന്വേഷിക്കണമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ അഡ്വക്കസി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
അസ്റ്റോറിയയില്‍ നിന്നുള്ള 32-കാരന്‍ സുമിത് അലുവാലിയയ്ക്ക് നേരെയാണ് വംശീയ വിദ്വേഷം മൂലമുള്ള അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 26ന് ജോലി സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. ബ്രൗണ്‍സ്‌വില്ലെയിലെ ക്വാളിറ്റി ഇന്‍ ഹോട്ടലില്‍ രാവിലെ 8 മണിയോടെ എത്തിയ ഇയാള്‍ ലോബിയില്‍ ഫ്രണ്ട് ഡെസ്‌ക് ലേഡിയോട് ബഹളം വെച്ച് തുടങ്ങി.
ഇതോടെ ലോബിയിലേക്ക് എത്തിയ അലുവാലിയ ഹോട്ടല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് അക്രമി ഓടി അടുത്തത്. പോക്കറ്റില്‍ കൈവെച്ച് ഓടിവന്നപ്പോള്‍ തോക്ക് എടുക്കുകയാണെന്നാണ് ഭയന്നത്. 'എന്താണ് പ്രശ്‌നം, നിങ്ങള്‍ എന്റെ സഹോദരനല്ലേ' എന്ന നിലയില്‍ പറഞ്ഞപ്പോഴാണ് 'നിനക്ക് എന്റെ ചര്‍മ്മം അല്ലെന്ന്' അക്രമി പ്രതികരിച്ചത്.
ഇതിന് പിന്നാലെ കൈയിലുള്ള ചുറ്റികയെടുത്ത് അലുവാലിയയുടെ തലയില്‍ ശക്തമായി അടിച്ചു. 'എനിക്ക് നിന്നെ ഇഷ്ടമല്ല' എന്ന് അലറിവിളിച്ച ശേഷം ഇയാള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. എന്താണ് പെട്ടെന്ന് സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും അലുവാലിയയെ എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോയി. അഞ്ച് ദിവസം കഴിഞ്ഞിട്ടും സംഭവത്തിന്റെ ആഘാതം വിട്ടുമാറാത്ത അവസ്ഥയിലാണ് അലുവാലിയ.