CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 16 Seconds Ago
Breaking Now

മദ്യപിക്കുന്നതിന്റെ കപ്പാസിറ്റിയില്‍ വീമ്പ് പറയുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക്! ദിവസേനയുള്ള മദ്യപാനം ക്യാന്‍സറിന് കാരണമാകുന്നു; പുതിയ ക്യാന്‍സര്‍ കേസുകളില്‍ 25ല്‍ ഒരു കേസ് വീതം സൃഷ്ടിക്കുന്നത് അമിത മദ്യപാനമെന്ന് കണ്ടെത്തല്‍

മദ്യം നിരോധിച്ചിട്ടുള്ള കുവൈത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ കേസുകള്‍ ഏറ്റവും കുറവ്

മദ്യപാനത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം മാറിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ഒത്തുകൂടുന്ന സദസ്സില്‍ മദ്യം വേണമെന്ന അലിഖിത നിയമം വന്നിരിക്കുന്നു. എന്നാല്‍ ഇതോടൊപ്പം വരുന്ന ക്യാന്‍സര്‍ എന്ന അപകടത്തെ കുറിച്ച് കൂടി മനസ്സിലാക്കാന്‍ സമയമായെന്നാണ് ഇത് സംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്. ലോകത്തിലെ 25-ല്‍ ഒരു പുതിയ ക്യാന്‍സറിനും കാരണം അമിതമായ തോതിലുള്ള മദ്യപാനമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

2020ല്‍ കണ്ടെത്തിയ 741,300 ക്യാന്‍സര്‍ കേസുകള്‍, ഏകദേശം 4 ശതമാനം കേസുകളും അമിതമായതോ, സാധാരണ നിലയിലോ ഉള്ള മദ്യപാനം മൂലമാണ് രൂപപ്പെട്ടതെന്ന് അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം വ്യക്തമാക്കി. 

240 രാജ്യങ്ങളിലെ മദ്യ വില്‍പ്പനയും, മെഡിക്കല്‍ രേഖകളും പരിശോധിച്ചതോടെയാണ് കരള്‍, ബ്രെസ്റ്റ്, അന്നനാള ക്യാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകുന്നതായി സ്ഥിരീകരിച്ചത്. 

ആഗോള പഠനത്തില്‍ മധ്യനിരയിലാണ് ബ്രിട്ടന്റെ റാങ്ക്. രാജ്യത്തെ നാല് ശതമാനം കേസുകള്‍ക്ക് മദ്യപാനവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. യുഎസില്‍ സ്ഥിതി അല്‍പ്പം കൂടി മെച്ചമാണ്, 3% ക്യാന്‍സറുകളാണ് മദ്യം കാരണമാകുന്നത്. 

മംഗോളിയയില്‍ പത്തിലൊന്ന് ക്യാന്‍സറിനും മദ്യപാനമാണ് കാരണം. മദ്യം നിരോധിച്ചിട്ടുള്ള കുവൈത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ കേസുകള്‍ ഏറ്റവും കുറവ്. 

ലാന്‍സെറ്റ് ഓങ്കോളജിയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദ്യപാനത്തിന്റെ ഭാഗമായി ക്യാന്‍സര്‍ അധികമായി ബാധിക്കുന്നത് പുരുഷന്‍മാരെയാണ്. സ്ത്രീകളില്‍ 23 ശതമാനം കേസുകള്‍ സൃഷ്ടിക്കുമ്പോള്‍ പുരുഷന്‍മാരില്‍ 77 ശതമാനമാണ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.