CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 9 Seconds Ago
Breaking Now

ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്ഥയില്‍ ; ആന്തരിക അവയവങ്ങള്‍ കത്തിക്കരിഞ്ഞു ; സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട്

അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. മധ്യപ്രദേശില്‍ ജൂണ്‍ 28നാണ് സംഭവമുണ്ടായത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണെന്നാണ് സൂചന. ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം.

അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടപടി ആവശ്യപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കേസ് പോലീസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവമുണ്ടായെന്നും ഇരയ്ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ സഹോദരനാണ് വനിത കമ്മീഷനുമായി ബന്ധപ്പെട്ടത്.

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെക്കുറിച്ച് പോലീസ് പരാമര്‍ശിച്ചിട്ടില്ലെന്നും വനിത കമ്മീഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.