CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 40 Seconds Ago
Breaking Now

ഇനി കോണ്‍ഗ്രസ് തലവേദന ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌ന പരിഹാരം

സച്ചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാര്‍ട്ടി നിറവേറ്റണമെന്ന് പൈലറ്റ് പക്ഷത്തെ എംഎല്‍എമാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു

പഞ്ചാബിലെ രണ്ട് വലിയ കോണ്‍ഗ്രസ് നേതാക്കളായ അമരീന്ദര്‍ സിംഗ്, നവജോത് സിദ്ധു എന്നിവര്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം പരിഹരിച്ചതിന് തൊട്ടുപിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവി ഗോവിന്ദ് സിംഗ് ദോതാസ്ര എംഎല്‍എമാരുടെ യോഗം വിളിപ്പിച്ചു. മന്ത്രിസഭാ വിപുലീകരണം നടക്കുമെന്ന ശക്തമായ ഊഹാപോഹങ്ങള്‍ക്കിടെയാണ് ഇത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഡെപ്യൂട്ടി സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജയ്പൂരിലേക്ക് പോകുന്നുണ്ട്. ഇത് ഔദ്യോഗിക കാര്യത്തിനാണെന്നാണ് രാജ്യസഭാ എം.പി കെ സി വേണുഗോപാല്‍ പറഞ്ഞത്.

സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും കഴിഞ്ഞ വര്‍ഷം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ തന്നെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഈ ആഴ്ച ആദ്യം പൈലറ്റ് സൂചിപ്പിച്ചിരുന്നു. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സച്ചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാര്‍ട്ടി നിറവേറ്റണമെന്ന് പൈലറ്റ് പക്ഷത്തെ എംഎല്‍എമാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിസഭാ വിപുലീകരണത്തിനും രാഷ്ട്രീയ നിയമനങ്ങള്‍ക്കുമുള്ള ആവശ്യം ശക്തിപ്പെട്ടു.

പരമാവധി 30 മന്ത്രിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ട്, ഒമ്പത് സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.