CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 4 Seconds Ago
Breaking Now

കബഡിയില്‍ താത്പര്യമുണ്ടോ ? വേള്‍ഡ് കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള യുകെ ടീമിന്റെ സെലക്ഷന്റെ ഭാഗമാകാം

കബഡിയില്‍ താത്പര്യമുള്ളവരാണോ നിങ്ങള്‍. അങ്ങനെയുള്ളവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം വന്നുചേര്‍ന്നിരിക്കുകയാണ്.ആരോഗ്യ പരിപാലനവും കായിക ശേഷിയ്ക്കും കൂടുതല്‍ ശ്രദ്ധ പതിയുന്നത്തോടെ കബഡിയ്ക്കുള്ള പ്രധാന്യവും ഏറിവരികയാണ്. 

കായിക പ്രേമികള്‍ക്കും കബഡി താരങ്ങള്‍ക്കുമുള്ള മികച്ച അവസരമാണ് വേള്‍ഡ് കബഡി ചാമ്പ്യന്‍ഷിപ്പ്. കായിക വിനോദങ്ങളോട് താല്പര്യമുള്ള ആര്‍ക്കും കബഡിയില്‍ തങ്ങളുടെ കഴിവു തെളിയിക്കാവുന്നതാണ്. ശരീരത്തിന് ഉണര്‍വും മത്സര ക്ഷമതയും വാശിയും നല്‍കുന്ന കബഡി മത്സരത്തിന് പുതുമുഖങ്ങള്‍ക്കും അവസരമുണ്ട്. ഗ്ലോസ്റ്ററില്‍ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നുണ്ട്. ഇതിന്റെ തിയതികള്‍ അറിയിക്കും.

വേള്‍ഡ് കബഡി ഫെഡറേഷന്‍ പ്രസിഡന്റാണ് സെലക്ഷന്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നത്.

ഒക്ടോബര്‍ മാസം 29,30,31 തീയതികളില്‍ സൈപ്രസില്‍ നടക്കുന്ന വേള്‍ഡ് കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള യു കെ ടീമിന്റെ സെലക്ഷന്‍ ബര്‍മിങ്ഹാം, ലണ്ടന്‍ ഗ്ലോസ്റ്റര്‍, നോട്ടിങ്ഹാം, മാഞ്ചേസ്റ്റര്‍ എന്നിവിടങ്ങളില്‍ നടക്കും. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

ഫോണ്‍ : O7500721711, O7534646212

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.