CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 48 Seconds Ago
Breaking Now

നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ചു, അച്ഛനായിരുന്നു ആ അജ്ഞാത മൃതദേഹമെന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് ഫയര്‍ സര്‍വീസ് ജീവനക്കാരന്‍

ഇന്നലെ രാവിലെയാണ് പാണ്ഡ്യാര്‍ പുഴയിലെ ഇരുമ്പുപാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നു ബാലമുരുകനും സഹപ്രവര്‍ത്തകരും പുറപ്പെട്ടത്.

പുഴയില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരരിച്ചു കിടത്തിയ ഫയര്‍സര്‍വീസ് ജീവനക്കാരന്‍ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ് പിതാവ് വെലുച്ചാമിയുടെ (65) മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്.

ഫയര്‍സര്‍വീസില്‍ നിന്നു തന്നെ വിരിച്ച് വേലുച്ചാമി രണ്ടു ദിവസം മുമ്പാണ് നാട്ടിലേക്കെന്ന് പറഞ്ഞ് താമസ സ്ഥലത്തു നിന്ന് ഇറങ്ങിയത്. വീട്ടുകാര്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 

ഇന്നലെ രാവിലെയാണ് പാണ്ഡ്യാര്‍ പുഴയിലെ ഇരുമ്പുപാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നു ബാലമുരുകനും സഹപ്രവര്‍ത്തകരും പുറപ്പെട്ടത്. കമിഴ്ന്നു കിടന്ന മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷമാണ് മുഖം ശ്രദ്ധിച്ചത്. പിതാവിന്റെ മൃതദേഹം കണ്ട് തളര്‍ന്നുപോയ ബാലമുരുകനെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ പാടുപെടേണ്ടിവന്നു. നാഗലക്ഷ്മിയാണ് വേലുച്ചാമിയുടെ ഭാര്യ.




കൂടുതല്‍വാര്‍ത്തകള്‍.