CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 26 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ പള്ളിമുറ്റത്ത് ബലാത്സംഗം; യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച ശേഷം അക്രമിച്ചു; ഭയപ്പെടുത്തുന്ന അക്രമണം ഒരാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ രണ്ടാം തവണ

സെന്റ് മേരീസ് ചര്‍ച്ചിന്റെ അങ്കണത്തിലേക്ക് യുവതിയെ കൊണ്ടുപോയ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ലൈംഗികമായി അക്രമിച്ചതായി പോലീസ്. പുലര്‍ച്ചെയാണ് പള്ളി അങ്കണത്തില്‍ വെച്ച് ക്രൂരമായ അക്രമം നടന്നതെന്നാണ് വിവരം. പുലര്‍ച്ചെ 1.30ഓടെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വിറ്റ്‌നിയില്‍ 20കളില്‍ പ്രായമുള്ള യുവതിയുടെ അരികിലേക്ക് ഒരു അപരിചിതന്‍ എത്തി.

ഇതിന് ശേഷം സെന്റ് മേരീസ് ചര്‍ച്ചിന്റെ അങ്കണത്തിലേക്ക് യുവതിയെ കൊണ്ടുപോയ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പുലര്‍ച്ചെ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് തെയിംസ് വാലി പോലീസ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ലൂവിസ് പ്രെസ്‌കോട്ട് മെയ്‌ലിംഗ് പറഞ്ഞു.

കൃത്യമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നതെന്ന് പോലീസ് അവകാശപ്പെട്ടു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പുറമെ നിരവധി ദൃക്‌സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. സെന്റ് മേരീസ് ചര്‍ച്ച് മുറ്റത്ത് ഫോറന്‍സിക് വിദഗ്ധരും തെളിവ് ശേഖരിക്കുന്നുണ്ട്.

കുറ്റകൃത്യത്തെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടണമെന്നും പോലീസ് ആവശ്യപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബ്രിട്ടനില്‍ പള്ളിമുറ്റം ഇത്തരം അക്രമങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. ഈ ആഴ്ച ആദ്യം റീഡിംഗിലെ പുരാതന പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് സമാനമായ അക്രമം ഉണ്ടായത്. എന്നാല്‍ ആ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.