CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 47 Seconds Ago
Breaking Now

പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊല ; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 22 കാരന്‍ റോഡില്‍ വച്ച് കുത്തി കൊലപ്പെടുത്തി

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. പൂനെയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.പൂനെയിലെ ബിബ്വേവാദി ഏരിയയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്നും കബഡി ക്ലാസിന് പോയ പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി നിരവധി തവണ കുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

'ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെണ്‍കുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കില്‍ എത്തി തടഞ്ഞു നിര്‍ത്തി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു'.

കൊലപാതക സമയത്ത് ക്ഷിതിജയ്‌ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.