CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 40 Minutes 16 Seconds Ago
Breaking Now

താലിബാന്‍ പങ്കെടുക്കുന്ന റഷ്യ ചര്‍ച്ചയില്‍ ഇന്ത്യ ഭാഗമാകുമെന്ന് വിദേശകാര്യമന്ത്രാലയം

ചൈന, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കാളികളാകും.

താലിബാനടക്കം ഉള്‍പ്പെടുന്ന റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്താന്‍ വിഷയത്തില്‍ ഒക്ടോബര്‍ 20ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചയെന്ന് വിളിക്കുന്ന ഇതില്‍ താലിബാന്‍ പങ്കെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ചൈന, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കാളികളാകും. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന മോസ്‌കോ ഫോര്‍മാറ്റിന്റെ ആദ്യ പതിപ്പാണിത്. താലിബാനുമായി ഇന്ത്യ ആദ്യ ഔപചാരിക ചര്‍ച്ച നടത്തിയത് ദോഹയില്‍ വച്ചായിരുന്നു.താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ നടത്തുന്ന ഔദ്യോഗിക ചര്‍ച്ചയ്ക്ക് മോസ്‌കോ വേദിയാകും.

അഫ്ഗാന്‍ വിഷയത്തില്‍ ആദ്യ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് മാര്‍ച്ചില്‍ റഷ്യ വേദിയൊരുക്കിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.