CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 29 Seconds Ago
Breaking Now

ഇന്ത്യന്‍ സൈനികരെ തടഞ്ഞുവെക്കുന്നതായുള്ള ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവം ; കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി കോണ്‍ഗ്രസ്

ഗല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവം എന്ന നിലയിലാണ് ദൃശ്യങ്ങള്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. കേന്ദ്രത്തിന്റെ വിശദീകരണം തേടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ഉള്‍പ്പടെയുള്ളവര്‍ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.  

ഇന്ത്യന്‍ സൈനികരെ തടഞ്ഞുവെക്കുന്നതായുള്ള ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഗല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവം എന്ന നിലയിലാണ് ദൃശ്യങ്ങള്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം ഇന്ത്യ  ചൈന അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന്  കരസേന മേധാവി ജനറല്‍ എം എം നരവനെ. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു മുമ്പായിരുന്നു ജനറല്‍ എം എം നരവനെയുടെ പ്രസ്താവന

 




കൂടുതല്‍വാര്‍ത്തകള്‍.