CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 45 Seconds Ago
Breaking Now

വനിതാ ഹോസ്റ്റലില്‍ പാക് വിജയാഘോഷം ; പാക് അനുകൂല മുദ്രാവാക്യം വിളി ; കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി

വിദ്യാര്‍ത്ഥികള്‍ പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

കശ്മീരില്‍ വനിതാ ഹോസ്റ്റലില്‍ ലോകകപ്പ് ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തത്.

ആഘോഷപരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളാണ് പാക് വിജയം ആഘോഷിച്ചത്. വിദ്യാര്‍ത്ഥികള്‍ പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തെറ്റുപറ്റിയതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ തിരുത്താന്‍ സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.