CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 6 Seconds Ago
Breaking Now

25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം ; സമീര്‍ വാങ്കഡെയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

ആര്യന്‍ ഖാനൊപ്പം ക്രൂയിസ് കപ്പലില്‍ നിന്നും സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവി ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണം.

ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണസംഘം മേധാവിയായ സമീര്‍ വാങ്കഡെയെ ഇന്ന് ചോദ്യം ചെയ്യും. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ജനറല്‍ ഗ്യാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറിനെ ചോദ്യംചെയ്യുക.

ആര്യന്‍ ഖാനൊപ്പം ക്രൂയിസ് കപ്പലില്‍ നിന്നും സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവി ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണം. ഇതില്‍ 18 കോടി എന്‍.സി.ബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെക്ക് നല്‍കാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും പ്രഭാകര്‍ സെയില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

വാങ്കഡെയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും രംഗത്തെത്തിയിരുന്നു. ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് വാങ്കഡെ പണം തട്ടിയെന്നായിരുന്നു ആരോപണം. പേര് വെളിപ്പെടുത്താതെ ഒരു എന്‍.സി.ബി ഉദ്യോഗസ്ഥന്‍ അയച്ച കത്തും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. ദീപിക പദുകോണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ വാങ്കഡെ ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.