CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 57 Seconds Ago
Breaking Now

കാമുകന്‍ മിണ്ടുന്നില്ലെന്ന് യുവതിയുടെ പരാതി; അര്‍ധരാത്രി യുവാവിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ച് വിവാഹവും നടത്തി പൊലീസ്

ആണ്‍കുട്ടി പെണ്‍കുട്ടിയോട് മിണ്ടുന്നത് നിര്‍ത്തി. യുവാവിനെ കാണാന്‍ പെണ്‍കുട്ടി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കാമുകന്‍ തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ യുവതിക്ക് സന്തോഷം നല്‍കുന്ന പ്രശ്‌ന പരിഹാരം കണ്ട് പൊലീസ്. പൊലീസിന്റെ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ വിളിച്ചാണ് യുവതി കണ്ണീരോടെ പരാതി പറഞ്ഞത്. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് വിചിത്രമായ പരാതി എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രി തന്നെ കാമുകനെ കണ്ടെത്തിയ പോലീസ്, ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിവാഹം കഴിപ്പിച്ചു വിടുകയും ചെയ്തു.

പൊലീസ് പറയുന്നത് ഇങ്ങനെ;

ചിന്ദ്വാരയില്‍ നിന്നുള്ള യുവതി സരണിയിലുള്ള യവാവുമായി പ്രണയത്തിലായിരുന്നു. ആണ്‍കുട്ടിയുടെ ജന്മദിനത്തില്‍, പല കാരണങ്ങളാല്‍ പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഇരുവര്‍ക്കുമിടയില്‍ വഴക്കിനും പിണക്കത്തിനും കാരണമായി. ഒടുവില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയോട് മിണ്ടുന്നത് നിര്‍ത്തി. യുവാവിനെ കാണാന്‍ പെണ്‍കുട്ടി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

എന്തു ചെയ്യണമെന്നറിയാതെ, ഒടുവില്‍ പെണ്‍കുട്ടി 100ല്‍ വിളിക്കുകയും കാമുകനുമായി സംസാരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സഹായമഭ്യര്‍ത്ഥിച്ച് പൊലീസില്‍ എത്തിയ പെണ്‍കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കൗണ്‍സിലിങ്ങിന് ശേഷം യുവാവ് യുവതിയുമായി സംസാരിക്കാന്‍ തയ്യാറായി. തുടര്‍ന്ന് ഇരുവരോടും വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. വീട്ടുകാരും സമ്മതം മൂളിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇരുവരും ആര്യസമാജ് മന്ദിറില്‍ വിവാഹച്ചടങ്ങുകള്‍ നടത്തി.

 

 




കൂടുതല്‍വാര്‍ത്തകള്‍.