CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 37 Seconds Ago
Breaking Now

ബാഗ് തട്ടിയെടുക്കാനുള്ള അക്രമം ; ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു

പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ലണ്ടനില്‍ സിഖ് ബാലന്‍ കുത്തേറ്റ് മരിച്ചു. 16 വയസ്സുകാരനായ ബ്രിട്ടീഷ് പൗരന്‍ അഷ്മീത് സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

അക്രമം നടന്നയുടനെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഷ്മീത് എപ്പോഴും കൊണ്ടു നടന്നിരുന്ന 'ഗുച്ചി' ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.എന്നാല്‍ അത് ഒറിജിനല്‍ അയിരുന്നില്ലെന്നും വ്യാജ ബ്രാന്‍ഡ് ആയിരുന്നുവെന്നുമാണ് വിവരം.

താത്കാലിക ജോലികള്‍ ചെയ്ത് ഭിന്നശേഷിക്കാരിയായ അമ്മയെ നോക്കിയിരുന്നത് അഷ്മീത് ആയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന 28ാമത്തെ ചെറുപ്പക്കാരനാണ് അഷ്മീത് എന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.