CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 50 Seconds Ago
Breaking Now

മൂന്നാം വയസ്സില്‍ നഷ്ടമായി, 9 വര്‍ഷത്തിന് ശേഷം മകളെ അമ്മയ്ക്ക് തിരിച്ചുകിട്ടി

അരുണാചല്‍പ്രദേശ് പൊലീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ നഹര്‍ലഗണ്‍ പ്രദേശത്തു നിന്ന് കണ്ടെത്തുകയുമായിരുന്നു.

മൂന്നാം വയസ്സില്‍ നഷ്ടമായ മകളെ ഒമ്പത് വര്‍ഷത്തിന് ശേഷം അമ്മയ്ക്ക് തിരിച്ചുകിട്ടി. അസമിലാണ് സംഭവം. മൂന്നാം വയസ്സില്‍ വളര്‍ത്താന്‍ ഏല്‍പ്പിച്ച സ്ത്രീ കുട്ടിയെ അരുണാചല്‍ പ്രദേശിലുള്ള മറ്റൊരു കുടുംബത്തിന് വില്‍ക്കുകയായിരുന്നു. അസമിലെ ബിശ്വനാഥ് പൊലീസ് സീമ ഖരിയ എന്ന അമ്മയ്ക്ക് 9 വര്‍ഷത്തിന് ശേഷം മകളെ കണ്ടെത്തി നല്‍കിയിരിക്കുകയാണ്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പിതാവ് കുട്ടിയെ സംരക്ഷിക്കാന്‍ റൊമില ബസുമുതരി എന്ന പ്രദേശവാസിയായ സ്ത്രീക്ക് കൈമാറിയത്. പിന്നീട് ഈ സ്ത്രീ കുട്ടിയെ അരുണാചല്‍ പ്രദേശിലെ കുടുംബത്തിന് വില്‍ക്കുകയും ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു.

കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിശ്വനാഥ് ജില്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും റൊമില ബസുമുതരി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അരുണാചല്‍പ്രദേശ് പൊലീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ നഹര്‍ലഗണ്‍ പ്രദേശത്തു നിന്ന് കണ്ടെത്തുകയുമായിരുന്നു. ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അമ്മ.




കൂടുതല്‍വാര്‍ത്തകള്‍.