CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 17 Minutes 8 Seconds Ago
Breaking Now

മെയ്ഡ്‌സ്റ്റോണില്‍ തൃശൂര്‍ മായന്നൂര്‍ സ്വദേശി മോഹന്‍ദാസ് നിര്യാതനായി

മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ഓര്‍മ്മയായി. തൃശൂര്‍ മായന്നൂര്‍ കുന്നന്‍ചേരി മോഹന്‍ദാസ് (64) ആണ് ആകസ്മികമായി വിടപറഞ്ഞത്. ബുധനാഴ്ച  രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലന്‍സ് സര്‍വ്വീസ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലില്‍ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തിരികെ വിട്ടിരുന്നു.

പതിനഞ്ചു വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഡൊമസ്റ്റിക് സര്‍വ്വീസില്‍ ജോലി ചെയ്തുവരികയായിരുന്നു. 

മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തില്‍ അതീവദുഃഖിതരാണ് സുഹൃത്തുക്കള്‍. ശവസംസ്‌കാരം നാട്ടില്‍ നടത്താനാണ് ആലോചിക്കുന്നത്. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.