യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെയ് ഒന്നിന് കോള്‍ചെസ്റ്റെറിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 202223 ടേമിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
പൊതുയോഗത്തിനൂം തിരഞ്ഞെടുപ്പിനൂം ശേഷം ഗാനമേളയും കുട്ടികളുടെ സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും പരിപാടിയ്ക്ക് കൊഴുപ്പേകി. കോവിഡ് മൂലം രണ്ടു വര്‍ഷത്തിലധികമായി നേരിട്ട് ഒത്തുകൂടിയുള്ള ആഘോഷ പരിപാടികള്‍ നടന്നിട്ട്, അതുകൊണ്ടുതന്നെ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആവേശത്തിലായിരുന്നൂ.
പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജി ലിന്റോ എല്ലാവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സിനി ടോമി വാര്‍ഷിക കണക്കും വിശദമായി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യകണ്‌ഠേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: തോമസ് മാറാട്ടുകളം, വൈസ് പ്രസിഡന്റ്: സിമി ജോര്‍ജ്, സെക്രട്ടറി: ജിജോ ഉണ്ണി, ജോയിന്റ് സെക്രട്ടറി: ഷീലാ ജോര്‍ജ്, ട്രഷറര്‍: രെഞ്ജിത്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: ഷനില്‍ അനങ്ങരത്ത്, റീജ തോമസ്, ഷാജി പോള്‍. യുക്മ പ്രതിനിധികള്‍: സുമേഷ് അരവിന്ദാക്ഷന്‍, തോമസ് രാജന്‍, ടോമി പാറയ്ക്കല്‍.