CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 41 Minutes 30 Seconds Ago
Breaking Now

കൊറോണ തളര്‍ത്തിയ ജീവിതവുമായി അതിജീവിതത്തിനായി മല്ലിടുന്ന സ്മിത, വോക്കിങ് കാരുണ്യയോടൊപ്പം നമുക്കും സഹായിക്കാം

ചിറങ്ങര: തൃശൂര്‍ ജില്ലയില്‍ ചിറങ്ങര ഗ്രാമത്തില്‍ താമസിക്കുന്ന സ്മിത രാജു കൊറോണ എന്ന മാരക വ്യാധിയുടെ പിടിയില്‍നിന്നും രക്ഷപ്പെടാതെ തളര്‍ന്നു കിടക്കുകയാണ്. രണ്ടു മാസത്തോളമായി തൃശൂര്‍ ദയ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സ്മിത. രണ്ടു കൊച്ചു കുട്ടികളുടെ അമ്മയായ സ്മിത മൂന്നാമത്തെ പ്രസവത്തിനോടനുബന്ധിച്ചാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അവിടെ വച്ച് കൊറോണ പിടിപെടുകയും  സ്മിതയുടെ ആരോഗ്യം വഷളാവുകയും ചെയ്തു. അതിനോടനുബന്ധിച്ചു ഹൃദയസ്തമ്പനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിപെട്ടു. തുടര്‍ന്ന് ട്രെക്കിയോസ്റ്റമി ചെയ്യേണ്ടിവന്നു. അതിനുശേഷം ഓര്‍മയില്ലാതെ പൂര്‍ണമായി തളര്‍ന്നു കിടക്കുന്ന സ്മിതയെ വീട്ടിലേക്ക്  മാറ്റി.

ഓട്ടോ ഓടിച്ചു ജീവിതം പുലര്‍ത്തിയിരുന്ന രാജുവിന് തന്റെ സഹധര്‍മ്മിണിയുടെ അവസ്ഥ താങ്ങാവുന്നതിലും അധികമായിരുന്നു. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളും തളര്‍ന്നു കിടക്കുന്ന ഭാര്യയുമായി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് രാജു. ഓട്ടോ തൊഴിലാളിയായ രാജുവിന് സ്മിതയുടെ ചികിത്സ ചിലവുകളും, അനുദിന ചിലവുകളും താങ്ങാവുന്നതിനുമപ്പുറമാണ്. സ്മിതയുടെ അവസ്ഥ മൂലം രാജുവിന് ജോലിക്കും പോകാന്‍ സാധിക്കുന്നില്ല. ഈ അവസരത്തില്‍ കൊറോണ എന്ന മാരക രോഗത്താല്‍ തകര്‍ക്കപ്പെട്ട ഈ കുടുംബത്തിന് ഒരു കൈത്താങ്ങാകുവാന്‍ നിങ്ങളുടെയും സഹകരണം വോക്കിങ് കാരുണ്യ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ അകൊണ്ടിലേക്കു മെയ് പതിനഞ്ചിന് മുന്‍പായി നിക്ഷേപിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 

 




കൂടുതല്‍വാര്‍ത്തകള്‍.