CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 23 Seconds Ago
Breaking Now

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവ വരന്റെ കാഴ്ച നഷ്ടമായി , കൈപ്പത്തിയറ്റു ; വധുവിന്റെ സഹോദരിയുടെ മുന്‍കാമുകന്‍ പക തീര്‍ത്തതോടെ ലതീഷിന് ജീവതം നഷ്ടമായി

ലതീഷിന്റെ വധുവായ സല്‍മയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുന്‍ കാമുകനാണ് രാജു പട്ടേല്‍.

ഗുജറാത്തില്‍ വിവാഹദിനത്തില്‍ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വന്‍വഴിത്തിരിവ്. വധുവിന്റെ സഹോദരിക്ക് ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് തെളിഞ്ഞു.

ചൊവ്വാഴ്ച വന്‍സാഡയിലെ മിന്ധാബാരി ഗ്രാമത്തില്‍ നടന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഒടുങ്ങും മുന്‍പെയാണ് ദുരന്തം വരന്റെ കുടുംബത്തെ തേടിയെത്തിയത്. സമ്മാനമായി കിട്ടിയ പാവ പ്ലഗ് ചെയ്തതോടെ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

ലതീഷിന്റെ കാഴ്ച നഷ്ടമാവുകയും കൈ അറ്റ് പോവുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ മൂന്ന് വയസുള്ള മകനും സ്‌ഫോടനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍ നല്‍കിയ സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു പട്ടേല്‍ എന്നുവിളിക്കുന്ന രാജേഷ് എന്ന യുവാവാണ് പിടിയിലായത്

ലതീഷിന്റെ വധുവായ സല്‍മയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുന്‍ കാമുകനാണ് രാജു പട്ടേല്‍. രാജുവിന് സ്‌ഫോടക വസ്തു എത്തിച്ച് നല്‍കിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.

2009 മുതല്‍ ജുഗൃതിയും രാജുവും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച രാജു അത് വേര്‍പെടുത്താതെയാണ് ബന്ധം തുടങ്ങിയത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെയാണ് രാജു ബന്ധത്തില്‍ നിന്നും പിന്മാറിയത്. മൂന്ന് മാസം മുന്‍പ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങിയിരുന്നു.

തുടര്‍ന്നും വിടാതെ പകയോടെ പിന്തുടര്‍ന്ന രാജു ബോബ് വച്ച പാവ സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടെഡ്ഡി ബെയര്‍ പാവയിലാണ് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നത്. ഇത് ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാല്‍ ഉടനെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഒരുക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.