CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 15 Minutes 55 Seconds Ago
Breaking Now

ജീവിതച്ചെലവ് താങ്ങുന്നില്ല ; ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കാന്‍ 'ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്' എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി യുവതി

മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് തന്റെ ഭര്‍ത്താവ് ജെയിംസിനെ വാടകയ്ക്ക് വെച്ചത്.

ജീവിതച്ചെലവ് താങ്ങാതെ വരുമ്പോള്‍ പണം കണ്ടെത്താന്‍ പല വഴികളും നാം തേടാറുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ വാടകയ്ക്ക് വെയ്ക്കുന്നത് ഇതാദ്യമായിരിക്കും. യുകെയിലെ ഒരു യുവതിയാണ് ഏറെ വ്യത്യസ്തമായ വഴി കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കാനായി 'ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്' എന്ന പേരില്‍ ഒരു വെബ്‌സൈറ്റും യുവതി ആരംഭിച്ചിട്ടുണ്ട്.

മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് തന്റെ ഭര്‍ത്താവ് ജെയിംസിനെ വാടകയ്ക്ക് വെച്ചത്. എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്‌സൈറ്റില്‍ പറയുന്നു. മറ്റു വീടുകളില്‍ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകള്‍ നിര്‍മിച്ചതും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറ ലക്ഷ്യമിടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.