CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 57 Seconds Ago
Breaking Now

എന്റെ പിന്തുടര്‍ച്ചക്കാരന്‍': അഭിഷേക് ബച്ചനെ പുകഴ്ത്തി അമിതാഭ് ബച്ചന്റെ ബ്ലോഗ് പോസ്റ്റ്

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ തന്റെ മകന്‍ അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും പ്രശംസിച്ച് ഹൃദയസ്പര്‍ശിയായ ഒരു ബ്ലോഗ് പോസ്റ്റ് പങ്കുവെച്ചു. 82-കാരനായ ഈ മഹാനടന്‍, അഭിഷേക് തന്റെ കഠിനാധ്വാനത്തിലൂടെയും വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ഏറ്റെടുക്കാനുള്ള ധൈര്യം നേടിയെന്നാണ് പറയുന്നത്.

അഭിഷേകിന്റെ സമീപകാല റോളുകളില്‍ 'ഓരോ കഥാപാത്രവും അവന്‍ ഏറ്റെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തത് അത്യന്തം സമര്‍പ്പണത്തോടെയാണ്' എന്ന് പുകഴ്ത്തി. ഒപ്പം 'അവന്‍ ധൈര്യത്തോടെ വെല്ലുവിളി നിറഞ്ഞ ചലച്ചിത്രങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുത്തു' എന്ന് അദ്ദേഹം കുറിച്ചു.

അതേ സമയം അഭിഷേക് തന്റെ പിന്തുടര്‍ച്ച അവകാശിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റിന്റെ അവസാനം 'എന്റെ അവകാശിക്ക്, എന്റെ മകന് എന്റെ ആദരവ്' എന്ന് പറഞ്ഞാണ് അമിതാഭ് തന്റെ പിന്തുണയും സ്‌നേഹവും പ്രകടിപ്പിച്ച് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത് ബോളിവുഡില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.