CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 45 Seconds Ago
Breaking Now

പതിനൊന്നാമത് ഇടുക്കി ജില്ല സംഗമം നാളെ , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആശംസകളുമായി മന്ത്രി റോഷിയടക്കം നേതാക്കള്‍

എക്‌സിറ്റര്‍: യൂകെയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇടുക്കി ജില്ല സംഗമത്തിന്റെ പതിനൊന്നാമത് സമ്മേളനത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. 28-ാം തീയ്യതി ശനിയാഴ്ച്ച ബര്‍മിങ്ഹാമിനു അടുത്തുള്ള ബ്രിയേര്‍ലി ഹില്‍ ആണ് ഈ വര്‍ഷത്തെ സംഗമത്തിനു വേദിയാകുന്നത്. 

 ഹൈറേഞ്ചും, ലോറേഞ്ചും ഉള്‍പ്പെട്ട പ്രകൃതി സൗന്ദര്യവും മനോഹാരിതയും, മൊട്ടകുന്നുകളും,താഴ്വ്വാരങ്ങളും സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം   ജലസംഭരണിയും വശ്യസുന്ദരമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്‌കാരവും ഒത്തു ചേര്‍ന്ന  ഇടുക്കിയുടെ അഭിമാനമായി മാറിയ  ഇടുക്കി ജില്ലാ സംഗമത്തിന്റെ കൂട്ടായ്മ കുറ്റമറ്റ രീതിയില്‍ നടത്തുവാനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് സിബി ജോസഫ് പറഞ്ഞു.

ബഹുമാനപ്പെട്ട കേരള ജലസേചന മന്ത്രിയും ഇടുക്കിയുടെ എം എല്‍ എ യുമായ റോഷി അഗസ്റ്റ്യന്‍ കൂട്ടായ്മയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഇടുക്കി ജില്ല സംഗമത്തിന്റെ നേതൃത്വത്തില്‍ നാടിനു നല്കുന്ന സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും അത് ഇനിയും തുടരട്ടെയെന്നും ആശംസിച്ചു. ഷെഫ് ജോമോന്‍ കലാഭവന്‍ ബിനു തുടങ്ങിയവരും ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു സന്ദേശങ്ങള്‍ നല്കുകയുണ്ടായി.

ഇടുക്കി ജില്ലാക്കാരായ  പ്രവാസികളുടെ ഈ സ്‌നേഹ കുട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും  യുകെയിലും, ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള  സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതിലും,

ഇതില്‍ മതവും, രാഷ്ട്രിയവും നോക്കാതെ  പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതില്‍   വിവിധ മത, രാഷ്ടിയ, സംഘടനാ നേത്വത്തിന്റെ പ്രശംസക്ക് കാരണമാകുവാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ എത്രയും ഭംഗിയായും, മനോഹരമായും 

അസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സെക്രട്ടറി ജിന്റോ ജോസഫ് അഭ്യര്‍ത്ഥിച്ചു.

രാവിലെ ആരംഭിക്കുന്ന സ്‌നേഹ കൂട്ടായ്മ ഡി ജെയടക്കമുള്ള വിവിധങ്ങളായ കലാപരിപാടികള്‍ക്കും ഭക്ഷണത്തിനും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിനും ശേഷം വൈകുന്നേരത്തോടെ പിരിയുന്നതാണ്.

സംഗമവുമായി ബന്ധപ്പെട്ട് കുടുല്‍ വിവരങ്ങള്‍ക്ക് സിബിയേയയും (07563544588) ജിന്റോയുമായിയും

(07868173401)ഇനിയും 

 കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ വൈസ് പ്രസിഡന്‍ന് വിന്‍സി (0759395 3326)

റോയ് (07447 439942) സാജു (07842 430654)

മായി അവരുടെ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

തീയ്യതി: 28 June 2025

സമയം: 11 am to 5 pm

 

സ്ഥലം: High St, Pennsett Community Centre,

Brierley Hill 

DY5 4JQ

 

വില്‍സണ്‍ പുന്നോലില്‍

 




കൂടുതല്‍വാര്‍ത്തകള്‍.