ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോണ്‍ഫറന്‍സിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക് ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്‌പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സഖറിയായുടെ അധ്യക്ഷയില്‍ കൂടുന്ന സമ്മേളനത്തില്‍, നാഷണല്‍ പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍, നാഷണല്‍ ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം, മുന്‍ പ്രെസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ബിജു കിഴക്കേക്കുറ്റ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും, ഒപ്പം ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോണ്‍ഫറന്‍സിന് പിന്തുണ നല്‍കുന്ന ചിക്കാഗോയിലെ സ്‌പോണ്‍സേഴ്സും , വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികളും അഭ്യുദയകാംഷികളും പങ്കെടുക്കും.
ഒക്ടോബര്‍ 9, 10, 11 തിയതികളിലായാണ് ന്യൂജേഴ്സിയിലെ എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വച്ച് അന്താരഷ്ട്ര മാധ്യമ സമ്മേളനം നടത്തപ്പെടുന്നത്. നാഷണല്‍ പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷീജോ പൗലോസ്, ട്രെഷറര്‍ വിശാഖ് ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു, വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം, കൂടാതെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെയും, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളുടെയും അംഗങ്ങളുടെയും നെത്ര്വതത്തിലാണ് മീഡിയ കോണ്‍ഫ്രന്‍സ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടുന്ന രാഷ്ട്രീയ സാമൂഹ്യരംഗത്തെ മുതിര്‍ന്ന നേതാക്കളോടൊപ്പം, വളരെ പ്രശസ്ത്രരുമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും, ഇവിടുത്തെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളുടെയും പ്രാതിനിധ്യം ഈ കോണ്‍ഫെറന്‍സിന്റെ മാത്രം പ്രത്യേകതയാണെന്നു ഈ കണ്‍വന്‍ഷന്റെ ചെയര്‍മാനും ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ മുന്‍ വൈസ് പ്രേസിഡന്ടു കൂടിയായ സജി എബ്രഹാം പറയുകയുണ്ടായി.
എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകള്‍ ആണ് ഈ വര്‍ഷത്തെ കോണ്‍ഫെറെന്‍സില്‍ വിഭാവനം ചെയ്യുന്നതെന്ന് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു. മാറി വരുന്ന നവ മാധ്യമ രീതികളുടെ അവലോകനം കൂടി ഇതിന്റെ ഭാഗമാണ്. എല്ലാ കോണ്‍ഫെറന്‍സും ഒന്നിനൊന്നു മെച്ചമായി നടത്തിയ പാരമ്പര്യം പ്രെസ്സ്‌ക്ലബ്ബിനുണ്ടെന്നു അതെ പോലെ തന്നെ മികച്ച ഒരു കോണ്‍ഫ്രന്‍സിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്നും മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും, ചിക്കാഗോയില്‍ 2021 വര്‍ഷത്തില്‍ ഏറ്റവും വിജയകരമായ സമ്മേളനം നടത്തിയ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
ചിക്കാഗോയിലെ കിക്ക് ഓഫിന് പ്രസിഡണ്ട് ബിജു സഖറിയാ, സെക്രട്ടറി അനില്‍ മറ്റത്തിക്കുന്നേല്‍, ട്രഷറര്‍ അലന്‍ ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് പ്രസന്നന്‍ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറര്‍ വര്ഗീസ് പാലമലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് ഡിറക്ടര്‍സ് നേതൃത്വം നല്‍കും. നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നും ശക്തമായ പിന്തുണ നല്‍കിയിട്ടുള്ള ചിക്കാഗോയിലെ മലയാളി സംഘടനാ പ്രവര്‍ത്തകരെയും അഭ്യുദയകാംഷികളെയും മീഡിയ കോണ്‍ഫ്രന്‍സ് കിക്ക് ഓഫിലേക്ക് സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍