CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 8 Seconds Ago
Breaking Now

ന്യൂപോര്‍ട്ടില്‍ ഇനി നൂറില്‍ താഴെ ടിക്കറ്റുകള്‍ ; ഗ്ലോസ്റ്ററില്‍ നിന്നും സ്വിന്‍ഡനില്‍ നിന്നും അവസാന നിമിഷം ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചവര്‍ ഒന്നടങ്കം ബര്‍മ്മിങ്ഹാമിലേക്ക് ; ചാക്കോച്ചന്റെ നിറം യുകെയില്‍ ചരിത്രം സൃഷ്ടിക്കുമോ ?

യുകെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരനിരയാണ് ''നിറം 25 ''ലൂടെ വേദികളിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്‍, റിമി ടോമി, രമേഷ് പിടാരടി, സ്റ്റീഫന്‍ ദേവസി, മാളവിക മേനോന്‍, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിങ്ങനെ വലിയ താര നിരയാണ് വേദിയിലെത്തുന്നത്. 21 ടീമാണ്‌ യുകെയിലെ അഞ്ചു സ്ഥലങ്ങളിലെത്തുന്നത്. യുകെയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും താരങ്ങള്‍ ഒരുമിച്ചെത്തുന്നത്. 

അതിനാല്‍ തന്നെ റിഥം ക്രിയേഷന്‍ ചരിത്രത്തിലേക്ക് കാല്‍വയ്ക്കാനൊരുങ്ങുകയാണ്.

ആദ്യ ഷോ നടക്കുന്ന ന്യൂപോര്‍ട്ടില്‍ ഇനി നൂറില്‍ താഴെ ടിക്കറ്റുകളെ ബാക്കിയുള്ളൂ. ലെസ്റ്ററില്‍ 150 ഓളം ടിക്കറ്റുകള്‍ ബാക്കിയുള്ളൂ. സ്വിണ്ടനില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും ഗ്ലോസ്റ്ററില്‍ നിന്നും ധാരാളം പേര്‍ ബര്‍മിങ്ഹാമിലേക്ക് ടിക്കറ്റെടുക്കുകയാണ്. ബര്‍മ്മിങ്ഹാമിലെ ബതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതാണ്. സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലൂടെ ശ്രദ്ധേയമായ ബതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വേദി കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായതിനാല്‍ തന്നെ ഇവിടേക്ക് ടിക്കറ്റെടുക്കുന്നവര്‍ ഏറെയാണ്.ഈ വേദി നാലു ഭാഗത്തു നിന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായി കാണാനാകും.

എത്രയും പെട്ടെന്ന് വേദിയിലെ സീറ്റുകള്‍ ഉറപ്പിച്ചില്ലെങ്കില്‍ നിരാശയാകും ഫലം.

 

മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന ടീം യുകെയില്‍ ആഘോഷം തീര്‍ക്കും.

റിഥം ക്രിയേഷന്റെ ബാനറില്‍ ജൂലൈ നാലാം തീയതി മുതല്‍ നിറം 25 സമ്മര്‍ ലവ് അഫെയര്‍ പ്രോഗ്രാം യുകെയിലെ വിവിധയിടങ്ങളിലെ വേദിയിലേക്ക് എത്തുകയാണ്. വേദികളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യാന്‍ മികവുള്ള രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

 യുകെയിലെ പ്രമുഖ ഡാന്‍സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കും.

ജൂലൈ 4 -ഐസിസി ന്യൂപോര്‍ട്ട്, ജൂലൈ 5- ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്‍.

വാക്കുകളില്‍ മാസ്മരികത തീര്‍ത്ത് വേദിയെ ചിരിപ്പിക്കാന്‍ ഒരുപിടി കഥകളുമായി എത്തുന്ന രമേഷ് പിഷാരടിയാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. 

 ഇന്നത്തെ യൂത്ത് താരങ്ങള്‍ക്കൊപ്പം ഒരുകൈ നോക്കാന്‍ കഴിയുന്ന യൂത്ത് സ്റ്റാര്‍ ചാക്കോച്ചനും 'നിറം 25'-ലൂടെ യുകെയുടെ ഹൃദയം കവരും. 

വേദികളിലെ ആവേശം എന്നുറപ്പിച്ചു പറയാവുന്ന റിമി ടോമിയും ടീമിലുണ്ട്.

മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മനസിനെ കീഴടക്കിയിട്ടുള്ള നടിയാണ് മാളവിക മേനോന്‍. 

ബാന്‍ഡില്‍ ഏറ്റവും കേമനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ, സ്റ്റീഫന്‍ ദേവസിയും ടീമും വേദിയിലുണ്ടാക്കുന്ന വൈബ് വേറെ ലെവലായിരിക്കുമെന്നുറപ്പാണ്. കൗശിക് വിനോദും ശ്യാമപ്രസാദും റിമിയ്‌ക്കൊപ്പം പാട്ടുപാടാന്‍ വേദിയിലെത്തുമ്പോള്‍ കാണികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ ആസ്വദിക്കാമെന്നുറപ്പാണ്.

യുകെയിലെ നൂറുകണക്കിന് വേദികളെ കീഴടക്കിയ ഡ്രീം ടീംസും നിറം 25-ലൂടെ സദസ്സിന് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും, ലോ ആന്‍ഡ് ലോയേഴ്‌സും ഡെയ്‌ലി ഡിലൈറ്റും 'നിറം 25'ന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്.

 

ഷോ ആസ്വദിക്കാനായി എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക..

https://rhythmcreationsuk.com/#mce_temp_url#

 




കൂടുതല്‍വാര്‍ത്തകള്‍.