CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 23 Seconds Ago
Breaking Now

മാര്‍സ് റെഡ്ഹില്ലിന് ഇനി നവ നേതൃത്വം : ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍

റെഡ് ഹില്‍ സറേ:  2025 നവംബര്‍ എട്ടാം തീയതി റെഡ് ഹില്‍  സെയിന്റ് മാത്യൂസ് ഹോളില്‍ ചേര്‍ന്ന

മലയാളി അസോസിയേഷന്‍ ഓഫ് റെഡ് ഹില്‍ സറേയുടെ (MARS) വാര്‍ഷിക പൊതുയോഗം 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളായ ജോസഫ് വി ജോണ്‍,  ജെസില്‍ ജോസ്,  ടിങ്കു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍

 മാര്‍സ് സെക്രട്ടറി ശ്രീ സ്റ്റാലിന്‍ പ്ലാവില വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ ജെന്നി മാത്യു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു .

തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറിയുമായ ശ്രീ ജിപ്‌സണ്‍ തോമസ് ആണ്

പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2015-16, 2021-22 വര്‍ഷങ്ങളില്‍ മാര്‍സ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ജിപ്‌സണ്‍, 2022-25 വര്‍ഷങ്ങളില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എവിന്‍ അവറാച്ചന്‍, റെഡ് ഹില്‍ വാരിയേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി കൂടിയാണ്. സീറോ മലബാര്‍ സെന്റ് ക്ലിയര്‍ മിഷന്‍ കമ്മിറ്റി അംഗമായ ശ്രീ ജോസിന്‍ പകലോമറ്റമാണ് പുതിയ ട്രഷറര്‍.

 

 

 

പുതിയ സാരഥികളുടെ പൂര്‍ണമായ ലിസ്റ്റ് താഴെ കൊടുക്കുന്നു

·         പ്രസിഡന്റ് :  ജിപ്‌സണ്‍ തോമസ്

·         സെക്രട്ടറി : എവിന്‍ അവറാച്ചന്‍

·         ട്രഷറര്‍: ജോസിന്‍ പകലോമറ്റം

 

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍

 

·         ജോബി ഫിലിപ്പ്

 

·         ഷെന്നി ജോസ്

 

·         സ്മിത ജോയസ്

 

·         സിനി സേവിയര്‍

 

·         ബിജു ജോര്‍ജ്

 

·         ജോബിന്‍ ജോസ്

 

·         വിനീത് P T

 

·         സിജോ ഫ്രാന്‍സിസ്

 

·         സിയ റോസ് മാത്യു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.