CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes Ago
Breaking Now

മംദാനി-ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള തരൂരിന്റെ അഭിപ്രായം രാഹുല്‍ ഗാന്ധിക്കെതിരായ ആയുധമാക്കി ബിജെപി

ശശി തരൂരിന്റെ പ്രസ്താവന രാഹുല്‍ ഗാന്ധിക്ക് സന്ദേശമാകണമെന്ന് ബിജെപി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ട്രംപ് സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ചയെ പ്രശംസിച്ച് കൊണ്ടുള്ള ശശി തരൂരിന്റെ നിലപാട് രാഹുല്‍ ഗാന്ധിക്ക് സന്ദേശമാകണമെന്ന് ബിജെപി. തരൂരിന്റെ പ്രസ്താവനയില്‍ നിന്ന് രാഹുല്‍ ?ഗാന്ധിക്ക് സന്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വ്യക്തമാക്കിയത്. ശശി തരൂരിന്റെ പ്രസ്താവനയെ ബിജെപി വക്താവ് പ്രശംസിക്കുകയും ചെയ്തു.

ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഇന്ത്യയില്‍ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ഡോണള്‍ഡ് ട്രംപ് സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ചയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ട്‌കൊള്ള നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് തെളിവുകള്‍ അടക്കം പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി നിരന്തരം ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രസ്താവന രാഹുല്‍ ഗാന്ധിക്ക് സന്ദേശമാകണമെന്ന് ബിജെപി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കുടുംബത്തിന് പകരം ഇന്ത്യയെ ഒന്നാമതെത്തിക്കണമെന്ന് ശശി തരൂര്‍ ഒരിക്കല്‍ കൂടി കോണ്‍?ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഷെഹ്സാദ് പൂനവല്ല എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു. ജനാധിപത്യപരമായി പെരുമാറണം, പരാജിതരെപ്പോലെ പെരുമാറരുത്. പക്ഷേ രാഹുല്‍ ഗാന്ധിക്ക് സന്ദേശം മനസ്സിലാകുമോ? ശശിക്കെതിരെ വീണ്ടും ഒരു ഫത്വ തയ്യാറാവുന്നോ? എന്നും പൂനാവാല എക്സ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.