CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 11 Seconds Ago
Breaking Now

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്‌മോര്‍ട്ടത്തിലാണ്.

തൃശ്ശൂര്‍ മുണ്ടൂരില്‍ അമ്മയെ കൊന്ന മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേര്‍ന്ന് കൊല്ലപ്പെട്ടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ ( 45), കാമുകന്‍ നിതിന്‍ (27) എന്നിവര്‍ പൊലീസിന്റെ പിടിയിലായിരിക്കുകയാണ് നിലവില്‍. സ്വര്‍ണാഭരണങ്ങള്‍ തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി തലയിടിച്ച് വീണതായാണ് മകള്‍ ആദ്യം പറഞ്ഞത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്‌മോര്‍ട്ടത്തിലാണ്. 

തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകിയായ അയല്‍വാസി നിതിന്‍ തന്നെയാണ്. കഴുത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത് എന്ന് അയല്‍വാസി പ്രിയന്‍ പറയുന്നു. മൃതശരീരം തിരിച്ചിട്ടപ്പോള്‍ കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു. പ്രതി നിതിന്‍ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയ്യാറായി നില്‍ക്കുകയായിരുന്നു എന്നും അയല്‍വാസിയായ പ്രിയന്‍ പ്രതികരിച്ചു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിതിന്‍ ഇവരുടെ അയല്‍വാസിയാണ്. ഇയാള്‍ അവിവാഹിതനാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.