
















പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ലോകേഷ്. അതേ സമയം ലോകേഷിന്റെ സംവിധാന സഹായിയായ സന്തോഷ് ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്. തന്റെ ടീമിനൊപ്പം നില്‍ക്കുന്ന ലോകേഷിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. LK7 എന്ന ഹാഷ്ടാഗോടെയാണ് സന്തോഷ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുകളും നിരവധി നിറയുന്നുണ്ട്. കൈതി 2 ആണോ അല്ലെങ്കില്‍ മറ്റേതെങ്കിലും ചിത്രമാണോ ഇനി ലോകേഷിന്റേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍, അടുത്തത് ഒരു തെലുങ്ക് ചിത്രമാകാം എന്നും പവന്‍ കല്യാണ്‍ ആണ് ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ലോകേഷ് നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റോക്കി, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ സിനിമകളൊരുക്കിയ അരുണ്‍ മാതേശ്വരന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡിസി' എന്നാണ് സിനിമയുടെ പേര്. ഒരു പക്കാ ആക്ഷന്‍ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.