CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 28 Seconds Ago
Breaking Now

കരൂര്‍ ദുരന്തത്തിന് പിന്നാലെ ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു വിജയ് ; ഷാം

കരൂരില്‍ വിജയ് നടത്തിയ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് നടന്‍ ഷാം. ആ സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാനായതെന്നും അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നു എന്നും ഷാം പറഞ്ഞു.

'ഞാന്‍ ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു വിജയ്. തന്റെ പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്യുമായി സംസാരിക്കാന്‍. ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു. ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയത്', ഷാം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.