CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 1 Seconds Ago
Breaking Now

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; സ്ഥിരം മദ്യപാനി കൊണ്ടുവച്ചതെന്ന് കണ്ടെത്തി

സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കണ്ട എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ സ്ഥിരം മദ്യപാനിയായ ആള്‍ കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.

സംഭവത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയാലാണോ പോസ്റ്റര്‍ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.

സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ലക്ഷക്കണക്കിന് ആളുകള്‍ ആദരവോടെ കാണുന്ന ഉമ്മന്‍ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ ആരോപണത്തിന് ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പുതുപ്പള്ളിയില്‍ ജനവികാരം വ്രണപ്പെടുന്ന ഇത്തരം പ്രവൃത്തികള്‍ എല്‍ഡിഎഫ് ബോധപൂര്‍വം ചെയ്യുന്നതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളായതിനാല്‍, സഖ്യകക്ഷി നേതാവായ ജോസ് കെ മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നും കാണിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.