
















ആലപ്പുഴ പള്ളിത്തോട് മകന്‍ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍.
അമ്മ രാധയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന സംശയത്തില്‍ കസ്റ്റഡിയിലുള്ള മകന്‍ പള്ളിത്തോടുകാട് നികര്‍ത്ത് ഗിരീഷി(49)നെ പൊലീസ് വിട്ടയയ്ക്കും. രാധയുടെ ശരീരത്തില്‍ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും മരണം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടര്‍ന്ന് ഇന്നലെയാണ് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.