CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 50 Seconds Ago
Breaking Now

'കാത്തിരുന്ന് കാണാം'; മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണത്തില്‍ ട്രംപ്

ആക്രമണം അവസാനിപ്പിക്കണോ എന്നത് ഇരുകൂട്ടരും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണെന്ന് താന്‍ കരുതുന്നു.

മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ആക്രമണം അവസാനിപ്പിക്കുന്ന കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.

ആക്രമണം അവസാനിപ്പിക്കണോ എന്നത് ഇരുകൂട്ടരും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണെന്ന് താന്‍ കരുതുന്നു. നെതന്യാഹുവിനോട് സംസാരിക്കുകയാണ്. ശരിയായ സമയത്ത് ഒരു തീരുമാനമെടുക്കും. പക്ഷെ എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.

അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. 

ആര് ഭരിക്കണമെന്ന് അമേരിക്ക തീരുമാനിക്കുമെന്നും അല്ലെങ്കില്‍ ആ ഭരണം അധിക കാലം നീളില്ലെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.