
















മധ്യപൂര്‍വേഷ്യ ഒന്‍പതാം നാളിലും സംഘര്‍ഷഭരിതം. ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സൈന്യത്തെയും ഭരണകൂടത്തെയും പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞിരുന്നു.
അതിനിടെ ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു.ഐ ആര്‍ ജി സി യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. മധ്യപൂര്‍വേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ അയയ്ക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ഒടുവില്‍ ചിന്തിച്ചു തുടങ്ങിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം വിജയിച്ചതിനുശേഷം യുദ്ധങ്ങളില്‍ ചേരുന്ന ആളുകളെ ആവശ്യമില്ലെന്നും ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപിന്റെ പരിഹാസം.